ലക്നൗ : പറഞ്ഞാൽ കേട്ടില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാ.. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കും കോറോണ മാനദണ്ഡങ്ങൾ പലിക്കാത്തവർക്കും വ്യത്യസ്ത ശിക്ഷയുമായി എത്തിയിരിക്കുകയാണ് യുപി പൊലീസ്. ഫിറോസാബാദ് ജില്ലാ ഭരണകൂടവും പൊലീസും ചേർന്നാണ് പുതിയ നീക്കം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 തവണ ഇംപോസിഷനാണ് പുതിയ ശിക്ഷാരീതി.
മാസ്കില്ലാതെ പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണമെന്ന് 500 തവണ ഇംപോസിഷൻ എഴുതേണ്ടി വരും. മാസ്ക് കി ക്ലാസ്( മാസ്കിനെ കുറിച്ചുള്ള ക്ലാസ്) എന്നാണ് പുതിയ രീതിക്ക് പേര് നൽകിയിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനും ക്ലാസിലുണ്ടാകും.മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പൊലീസിന്റെ ഭാഗത്തു നിന്ന് മറ്റ് നടപടികളൊന്നും ഉണ്ടാകില്ലെന്നും മൂന്ന് നാല് മണിക്കൂർ ഇരുന്ന് 500 തവണ എഴുതിയിട്ട് പോയാൽ മതിയെന്നുമാണ് എസ്എസ്പി സചീന്ദ്ര പട്ടേൽ പറയുന്നത്.
മൂന്ന്-നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസാണ് മാസ്ക് ധരിക്കാത്തവർക്ക് പൊലീസ് നൽകുക. മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും വിശദീകരിച്ചുള്ള വീഡിയോ ക്ലാസും ഉണ്ടാകും. അതുകഴിഞ്ഞ് 500 തവണ ഇംപോസിഷനും. ഇതാണ് പുതിയ രീതി.
Post Your Comments