തൃശൂര്‍: തൃശൂരില്‍ കോവിഡ് ബാധിച്ച 42 പേരില്‍ 32 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴി. ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതില്‍ 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നുള്ളതാണ് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി.
Read Also : ക്വാറന്റൈന്‍ ലംഘനം ; വ്യവസായിക്കെതിരെ കേസെടുത്തു ; 14 ദിവസത്തിനിടെ ലംഘിച്ചത് 163 തവണ
കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവര്‍ത്തകയുമായുളള സമ്പര്‍ക്കത്തിലൂടെയാണ് 19 പേര്‍ക്ക് രോഗം ബാധിച്ചത്. കുന്നംകുളം സ്വദേശികളായ (38, സ്ത്രീ), (60, സ്ത്രീ), (48, പുരുഷന്‍), (53, പുരുഷന്‍), (48, പുരുഷന്‍), കീഴൂര്‍ സ്വദേശികളായ (39, സ്ത്രീ), (37, സ്ത്രീ), കാട്ടാകാമ്പാല്‍ സ്വദേശി (43, സ്ത്രീ), അരുവായ് സ്വദേശി (38, സ്ത്രീ), ആര്‍ത്താറ്റ് സ്വദേശി (65, സ്ത്രീ), ആനായക്കല്‍ സ്വദേശി (34, സ്ത്രീ), കൂനംമൂച്ചി സ്വദേശി (32, പുരുഷന്‍), തെക്കുപുറം സ്വദേശി (29, സ്ത്രീ), ചൊവ്വന്നൂര്‍ സ്വദേശി (46, സ്ത്രീ), കുറുക്കന്‍പാറ സ്വദേശി (47, സ്ത്രീ), ചേറ്റുവ സ്വദേശി (34, സ്ത്രീ), അടുപ്പൂട്ടി സ്വദേശി (40, സ്ത്രീ), ചൂണ്ടല്‍ സ്വദേശി (30, സ്ത്രീ), കക്കാട് സ്വദേശി (39, പുരുഷന്‍) എന്നിവരാണ് ഈ സമ്പര്‍ക്കപട്ടികയിലുളളത്.
കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധുവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസ്സുളള ആണ്‍കുട്ടി, 2 വയസ്സുളള പെണ്‍കുട്ടി, 8 വയസ്സുളള ആണ്‍കുട്ടി, 6 വയസ്സുളള ആണ്‍കുട്ടി, (34, സ്ത്രീ), (44, പുരുഷന്‍), (63, സ്ത്രീ), (29, സ്ത്രീ) എന്നിവരാണ് ഈ സമ്പര്‍ക്കപട്ടികയിലുളളത്.
ഇതരസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂര്‍ സ്വദേശി (37, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടങ്ങോട് സ്വദേശി (34, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൈനൂരിലെ ബിഎസ്എഫ് ജവാന്‍ (31, പുരുഷന്‍), വെസ്റ്റ് കൊരട്ടി പളളി വികാരി (52, പുരുഷന്‍) എന്നിങ്ങനെ 32 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂണ്‍ 25 ന് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തില്‍പ്പെട്ട 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരത്തംകോട് സ്വദേശികളായ 14 വയസ്സുളള പെണ്‍കുട്ടി, 12 വയസ്സുളള പെണ്‍കുട്ടി, (30, സ്ത്രീ), (41, സ്ത്രീ), (35, പുരുഷന്‍), (41, പുരുഷന്‍) എന്നിവരാണവര്‍.<br />
ജര്‍മ്മനിയില്‍ നിന്ന് ജൂണ്‍ 22 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി (19, സ്ത്രീ), ജൂണ്‍ 17 ന് മൈസൂരില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (56, പുരുഷന്‍) എന്നിവര്‍ക്കും രോഗം ബാധിച്ചു.
Post Your Comments