ലോസ് ആഞ്ചലസ്: യു.എസിലെ കൊളറാഡോയില്‍ അണ്ണാനില്‍ ബ്യുബോണിക് പ്ലേഗ് കണ്ടെത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പ്രദേശത്ത് ആരോഗ്യവിദഗ്ദ്ധര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡെന്‍വറില്‍ നിന്നും 17 മൈല്‍ അകലെ ജെഫേഴ്സണ്‍ കൗണ്ടിയിലുള്ള മോറിസണ്‍ ടൗണിലാണ് അണ്ണാനില്‍ പ്ലേഗ് ബാധ കണ്ടെത്തിയത്. അടുത്തിടെ ചൈനയിലും മംഗോളിയയിലും പുതുതായി ബ്യുബോണിക് പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
മറ്റും മാംസം ഭക്ഷിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ അണ്ണാന്റെ വകഭേദമായ മൂഷിക വര്‍ഗത്തില്‍പ്പെട്ട മാര്‍മറ്റുകള്‍ വഴി മംഗോളിയയില്‍ നേരത്തെ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നിട്ടുണ്ട്. പ്ലേഗ് ബാധയുള്ള ജീവികളുടെ കടിയേറ്റാലോ അവയെ ആഹാരമാക്കിയാലോ മനുഷ്യനില്‍ പ്ലേഗ് ബാധ ഉണ്ടാകാം.
Post Your Comments