ബ്യൂണേഴ്‌സ് ഐറിസ് : 35 ദിവസം കടലില്‍ കഴിഞ്ഞ 57 മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് , കരയുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക . അര്‍ജന്റീനയിലാണ് സംഭവം. 35 ദിവസത്തിന് ശേഷം കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ ഒരു ബോട്ടിലെ 57 മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ജന്റീനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കടലിലേക്ക് പോകുന്നതിന് മുമ്പ് ഇവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം നെഗറ്റീവ് ആണെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടിയേറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലാണ് സംഭവം. കടലില്‍ പോയി മടങ്ങിയെത്തിയ ‘ എചിസെന്‍ മരു ‘ എന്ന മത്സ്യബന്ധന ബോട്ട് മടങ്ങിയെത്തിയപ്പോള്‍ തൊഴിലാളികളെല്ലാം തീര്‍ത്തും അവശരും രോഗബാധിതരുമായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തുകയായിരുന്നു. 61 പേരാണ് ബോട്ടില്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ 14 ദിവസം ഇവരെല്ലാം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷം പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടലിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.
കടലില്‍ ചെലവിട്ട 35 ദിവസത്തിനിടെ കരയുമായോ മറ്റ് മനുഷ്യരുമായോ ഇവര്‍ക്ക് യാതൊരു വിധ സമ്പര്‍ക്കവുമില്ലായിരുന്നു. ബോട്ടിലേക്കുള്ള അവശ്യസാധനങ്ങളും ഇന്ധനവുമെല്ലാം പുറപ്പെടാന്‍ നേരം തന്നെ സംഭരിച്ചാണ് യാത്ര തുടങ്ങിയത്. അതുകൊണ്ട് തന്നെ മറ്റ് തുറമുഖങ്ങളിലേക്കൊന്നും ബോട്ട് അടുപ്പിച്ചിട്ടേയില്ല.
ഇവരുടെയെല്ലാം രോഗ ഉറവിടം എവിടെ നിന്നാണ് എന്നോ, 14 ദിവസം യാതൊരു കുഴപ്പമുല്ലാതിരുന്ന ഇവര്‍ക്ക് 35 ദിവസത്തിനിടെ എന്ത് സംഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല.
Post Your Comments