ഇന്ത്യയേയും അമേരിക്കയേയും നേരിടാന്‍ ചൈന ലേസര്‍ ആയുധം ഉപയോഗിയ്ക്കുന്നതായി റിപ്പോര്‍ട്ട് . പ്രതിരോധ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയുടെ ഭൂഗര്‍ഭ അധിഷ്ഠിത ലേസര്‍ ആയുധങ്ങള്‍ക്ക് ബഹിരാകാശത്തെ ഏതൊരു ആയുധങ്ങളെയും നേരിടാന്‍ ശേഷിയുണ്ടെന്നാണ് ഇവരുടെ വാദം. ശത്രുക്കളുടെ സാറ്റലൈറ്റ് സെന്‍സറുകളെ ചൈനീസ് ലേസര്‍ ആയുധങ്ങളിലൂടെ നശിപ്പിക്കാനുള്ള ശേഷിയും ചൈന നേടിയിട്ടുണ്ട്. യുദ്ധസമയത്ത് ചൈനയ്ക്ക് ഇന്ത്യയുടെയും അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, ഉപഗ്രഹങ്ങള്‍ തകര്‍ക്കാനുള്ള ശേഷി ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണത്തില്‍ ഇന്ത്യയുടെ ഉപഗ്രഹം തന്നെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
2019 ജനുവരിയില്‍, പെന്റഗണിന്റെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) ബഹിരാകാശ ഭീഷണികളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള ചൈനീസ് ലേസര്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് നാല് കെട്ടിടങ്ങളുള്ള സിന്‍സിയാങ്ങിലാണെന്ന് വിദഗ്ധര്‍ തിരിച്ചറിഞ്ഞു. ഈ കെട്ടിടങ്ങളിലൊന്നില്‍ സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനമുണ്ട്. മറ്റ് മൂന്ന് കെട്ടിടങ്ങള്‍ സാറ്റലൈറ്റ് സെന്‍സറുകള്‍ തകരാറിലാക്കാന്‍ ഉപയോഗിക്കുന്നു. ചൈന അഞ്ച് നിശ്ചിത റേഞ്ച് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. അവ ഷാങ്ഹായ്, ചാങ്ചുന്‍, ബെയ്ജിങ്, വുഹാന്‍, കുമിങ് എന്നിവിടങ്ങളിലാണ്. രണ്ടെണ്ണം മൊബൈല്‍ റൈസിങ് സ്റ്റേഷനുകളാണ്. അവയുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ കഴിയും.
ബഹിരാകാശ അവശിഷ്ടങ്ങള്‍ അളക്കാന്‍ ഷാങ്ഹായ് സ്റ്റേഷനിലെ 60 വാട്ടിന്റെ മറ്റൊരു ലേസര്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. ഒരു വാട്ട് ലേസര്‍ ആയുധത്തിന് ഉപഗ്രഹ സെന്‍സറിന് സ്ഥിരമായ കേടുപാടുകള്‍ വരുത്താന്‍ 1,000-ല്‍ ഒന്ന് സാധ്യതയുണ്ടെന്നും 40 വാട്ട് ലേസര്‍ അവസരം ഇരട്ടിയാക്കുമെന്നും കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നു.
Post Your Comments