COVID 19Latest NewsNewsIndia

മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് : ബിജെപി ഓഫീസ് അടച്ചു

പട്‌ന: ബീഹാറില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ്, ബിജെപി ഓഫീസ് അടച്ചു. ഓഫീസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ബീഹാര്‍ സംസ്ഥാന ഓഫീസ് സീല്‍ ചെയ്തു. ഇവിടെ ഒരു മേഖലാ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ 75ഓളം നേതാക്കന്മാര്‍ക്കും ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി നാഗേന്ദ്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് വെര്‍മ്മ,?മുന്‍ സാമാജികന്‍ രാധാമോഹന്‍ ശര്‍മ്മ എന്നീ നേതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Read Also : സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍ : സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവിദഗ്ദ്ധര്‍

ഓഫീസ് സ്ഥിതിചെയ്യുന്ന ബീര്‍ ചന്ദ് പട്ടേല്‍ മാര്‍ഗ് കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ഉടനെ ബിജെപി ജില്ലാ ഓഫീസ് അണുവിമുക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയമായതിനാല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി നിരവധി ജനങ്ങള്‍ ഓഫീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന് പോയിരുന്നതായി അറിവായിട്ടുണ്ട്. 16,642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബീഹാറില്‍ 143 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. 11,498 പേര്‍ക്ക് രോഗം ഭേദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button