തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് രഹസ്യ അറകളുണ്ടെന്നും അത് എന്‍ഐഎ തുറക്കുമെന്നും പരിഹസിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. രഹസ്യ നിലവറയുടെ ഒരു താക്കോല്‍ ശിവശങ്കറിന്റെ കൈയ്യിലാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പകുതി നിലവറ തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായെന്നും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നതോടെ രഹസ്യ നിലവറയുടെ ചുരുളഴിയുമെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.
ശിവശങ്കറെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി തന്റെ രഹസ്യ നിലവറക്ക് രക്ഷാകവചം ഒരുക്കുന്ന സമീപനാണ് കണ്ടതെന്നും രഹസ്യ നിലവറയിലെ രത്നങ്ങള്‍ കണ്ടെത്തി ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിദേശ കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കള്ളക്കടത്തുകാരെ രക്ഷിക്കാനാണ് മന്ത്രി ജലീല്‍ ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം ശിവശങ്കറിനെ കസ്റ്റംസ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ കഴിഞ്ഞും തുടരുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്ലിനായി ശിവശങ്കര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
Post Your Comments