MollywoodLatest NewsEntertainment

വിവാഹ ശേഷം ഒരുമിച്ചു താമസിച്ചത് 15 ദിവസം; അതിനു ശേഷം ഭര്‍ത്താവിനെ കണ്ടിട്ടില്ല!! നടി കനകയുടെ ജീവിതം

മോഹന്‍ലാല്‍, മുകേഷ് തുടങ്ങിയ പ്രിയതാരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. ഗോഡ്ഫാദര്‍, പിന്ഗാമി, നരസിംഹം, കുസൃതി കുറുപ്പ്, ഗോളാന്തരവര്‍ത്ത തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ കനക സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

സിനിമയുടെ കഥയില്‍ പോലും അനാവശ്യമായി ഇടപെടുന്ന അമ്മ കാരണമാണ് കനക സിനിമകളില്‍ നിന്നും പിന്മാറിയത്. അതിനു പിന്നാലെ കനക മാനസിക രോഗിയാണെന്നും, മരണപെട്ടുവെന്നും ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ തന്റെ അച്ഛനാണെന്ന് ആരോപിച്ചു കനക തന്നെ രംഗത്ത് എത്തിയതും വലിയ വാര്‍ത്തയായിരുന്നു.

നടിയുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. കാലിഫോര്‍ണിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ 15 ദിവസം മാത്രമേ ഇവര്‍ ഒരുമിച്ചു ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദാസാണെന്നും താരം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button