Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentNews Story

ഹർത്താൽ ദിനത്തിലെ വിവാഹം,ഹാരം എടുത്തു നൽകിയത് യേശുദാസ് വിവാഹ ഓർമ്മകളുമായി വിധു പ്രതാപ്

വിവാഹ ദിനത്തിന്റെ ഓർമകളും വിശേഷങ്ങളും പങ്കുവച്ച് ഗായൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ് ഇരുവരും വിവാഹദിവസത്തെ ഓർമകൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. 2008 ഓഗസ്റ്റ് 20നായിരുന്നു ഇരുവരുടെയും വിവാഹം. കലാ–സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരുൾപ്പെടെ നിരവധി പേർ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അന്ന് ഹാരം എടുത്തു നൽകിയത് യേശുദാസ് ആണെന്നും അതിനെ മഹാഭാഗ്യമായും അനുഗ്രഹമായും കാണുന്നു എന്നും വിധുവും ദീപ്തിയും പറയുന്നു.

ഒരു ദേശീയ ഹർത്താൽ ദിനത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. അതുകൊണ്ടു തന്നെ അതൊരിക്കലും മറക്കാൻ സാധിക്കില്ല.ഒരുപാട് പേരെ ക്ഷണിച്ചിരുന്നു. ഹർത്താല്‍ ആയതിനാൽ വിവാഹം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചു പലരും എന്നാൽ ഞങ്ങൾ അതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുക്കളെല്ലാം കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരുമായാണ് അവർക്കൊക്കെ വിവിഹത്തിനു വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

വിവാഹം മാറ്റി വച്ചതായി കേട്ടല്ലോ എന്നു പലരും വിളിച്ചു ചോദിച്ചു. അന്നും വ്യാജവാർത്തകളൊക്കെ ഉണ്ടല്ലോ. .ഹർത്താൽ ആയിരുന്നെങ്കിലും ഞങ്ങളുടെ വിവാഹത്തിനു പക്ഷേ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വന്നു. ചിത്ര ചേച്ചിയും ദാസ് സാറും ഉൾപ്പെടെ എല്ലാവരും എത്തിയിരുന്നു. പിന്നെ ഉമ്മൻ ചാണ്ടി സർ, കോടിയേരി ബാലകൃഷ്ണൻ സർ, എം.എ.ബേബി സർ, രമേശ് ചെന്നിത്തല സർ തുടങ്ങിയവരെല്ലാം വന്നു.അതിലൊക്കെ ഒരുപാട് സന്തോഷം. പിന്നെ ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്ന മറ്റൊരു കാര്യമുണ്ട്. വിവാഹത്തിനു ഹാരം എടുത്തു നൽകിയത് യേശുദാസ് സർ ആണ്. അതു ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. അദ്ദേഹം വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നതു തന്നെ വലിയ ഭാഗ്യമായിട്ടാണു കാണുന്നത്. ഹാരം എടുത്തു നൽകുക കൂടി ചെയ്തപ്പോൾ വലിയ അനുഗ്രഹവും ഭാഗ്യവുമായി തോന്നി. അത് എത്രത്തോളം സന്തോഷം നൽകിയെന്നുപറഞ്ഞറിയിക്കാൻ വയ്യ. ദേശീയ ഹർത്താലിൽ വിവാഹം നടത്തിയതുകൊണ്ടു തന്നെ ചില ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വന്നു. അന്ന് ട്രെയിനുകൾ പോലും ഓടുന്നില്ലായിരുന്നു. ഒരുപാട് ബന്ധുക്കൾക്കും സ്നേഹിതർക്കും പങ്കെടുക്കാൻ സാധിച്ചില്ല. ദീപ്തിയുടെ മേക്ക് അപ്പിനു വേണ്ടി ഏർപ്പാടാക്കിയ ബ്യൂട്ടീഷനു വരാൻ സാധിച്ചില്ല. പിന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ദീപ്തി തന്നെയാണ് മേക്ക് അപ്പ് ചെയ്തത്. അങ്ങനെ കുറച്ചു പ്രയാസങ്ങൾ നേരിടേണ്ടി വന്നു. എങ്കിലും അതിന്റെ പോസിറ്റീവ് വശങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ സന്തോഷം തോന്നുന്നു.

shortlink

Related Articles

Post Your Comments


Back to top button