KeralaLatest NewsNews

സ്വര്‍ണകള്ളക്കടത്ത് അന്വേഷണം റിമ കല്ലിങ്കലിലേക്കും : ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം • തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കലിനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിതെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

റീമ നായികയായി അഭിനയിച്ച തമിഴ് സിനിമ നിര്‍മ്മിച്ചത് ഇദ്ദേഹമാണ്. ദുബായില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാളെ പിടികൂടിയിരുന്നു.

സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകളും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ആഫ്രിക്കയിലെ സീഷെല്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ആഫ്രിക്ക ചിത്രീകരണത്തിനായി തെരഞ്ഞെടുത്തതും അന്വേഷണം സംഘം സംശയത്തോടെയാണ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button