Latest NewsInternational

ചൈനയില്‍ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിൽ : പ്രളയബാധിതര്‍ 3.8 കോടി, 141 പേരെ കാണാതായി

ചൈനീസ് അധികൃതര്‍ വ്യാപകമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബീജിങ്: കനത്ത മഴ തുടരുന്ന ചൈയിലെ ചില പ്രവിശ്യകളില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 3.8 കോടി ജനങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. 141 പേരെ കാണാതാവുകയോ മരിക്കുകയോ ചെയ്തു. ചൈനീസ് അധികൃതര്‍ വ്യാപകമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ യാങ്‌സി അടക്കം രാജ്യത്തെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. പൊതുജലനിരപ്പിലും വര്‍ധനവുണ്ട്. കനത്ത മഴയില്‍ 28,000 കെട്ടിടങ്ങള്‍ തകര്‍ന്നു. മൊത്തം നഷ്ടം 1170 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.

19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി നാലു ദിവസം പീഡിപ്പിച്ചു, ഫോൺ വിളിക്കാതിരിക്കാൻ സിം കാർഡ് നശിപ്പിച്ചു ; പ്രതി പിടിയിലായപ്പോൾ കോവിഡ് ഉണ്ടെന്നു പറഞ്ഞു പൊലീസുകാരെ തുപ്പി

ജിയാങ്‌സി, അന്‍ഹൂയ്, ഹുബെ, ഹുനാന്‍ തുടങ്ങി 27 പ്രവിശ്യകളില്‍ ജലനിരത്ത് ഉയര്‍ന്നതിന്റെ ഭാഗമായി ഇന്നലെ വരെ 3.79 കോടി പേരെ പ്രളയം നേരിട്ട് ബാധിച്ചു. 23 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എല്ലാ പൗരന്മാരോടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button