പത്തനംതിട്ട: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസുകൾ നിർത്തിവെച്ചതായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ജില്ലയിൽ നിരവധി മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകൾ ആക്കിയിട്ടുണ്ട്. കുമ്പഴ, കുലശേഖരപതി,പത്തനംതിട്ട, റാന്നി, കുളനട, പന്തളം, തിരുവല്ല, കോട്ടാങ്ങൽ, കല്ലൂപ്പാറ, കോന്നി എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി ബസ് സർവീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഷാജികുമാർ വേണാട് വ്യക്തമാക്കി.
Post Your Comments