കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിൽ ഹാജരാകാതിരുന്നത്. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ടതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്ന് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ അറിയിച്ചു. ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ജലന്ധറിലെ പ്രദേശം കോവിഡ് തീവ്രമേഖലയില്‍ ആണെന്നും അതിനാല്‍ ആണ് കോടതിയില്‍ എത്താന്‍ കഴിയാത്തതെന്നുമാണ് കഴിഞ്ഞ തവണ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ഇത് കള്ളമാണെന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു.
Post Your Comments