Latest NewsNewsInternational

കോവിഡ് വിവരങ്ങളും വ്യാപനവും ചൈന മറച്ചുവെച്ചു : പുറംലോകത്തെ അറിയിക്കാന്‍ വൈകി : യഥാര്‍ത്ഥ കണക്കുകള്‍ ഇതൊന്നുമല്ല : ചൈനയുടെ കള്ളക്കളികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ് ചൈനീസ് വൈറോളജിസ്റ്റ് : വൈറസ് ഉത്ഭവം എവിടെ നിന്നാണെന്നും വെളിപ്പെടുത്തി

വാഷിങ്ടന്‍ : കോവിഡ് വിവരങ്ങളും വ്യാപനവും ചൈന മറച്ചുവെച്ചു . പുറംലോകത്തെ അറിയിക്കാന്‍ വൈകി, യഥാര്‍ത്ഥ കണക്കുകള്‍ ഇതൊന്നുമല്ല… ചൈനയുടെ കള്ളക്കളികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ് ചൈനീസ് ഗവേഷക. യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ് ആണ് ചൈനയുടെ യഥാര്‍ത്ഥ മുഖം ലോകത്തെ അറിയിച്ചത്. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാന്‍ ആണ് യുഎസ് ചാനലായ ഫോക്‌സ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. യാനിന്റെ ആരോപണം തള്ളിയ ചൈന ഇവര്‍ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജീവനക്കാരിയല്ലെന്നും അറിയിച്ചു.

read also : അമേരിക്കന്‍ കമ്പനികള്‍ ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക് ചൈനയിലെ നിര്‍മാണ പ്ലാന്റുകള്‍ ഉപേക്ഷിച്ച് ആപ്പിള്‍ ഇന്ത്യയിലേയ്ക്ക് വരുന്നു : ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിയ്ക്കുന്നു

അതെസമയം, വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠനം നടത്താന്‍ വിദഗ്ധസംഘത്തെ ചൈനയിലേക്ക് അയയ്ക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ലോകത്തെ അറിയിക്കുന്നതിനു വളരെ മുന്‍പുതന്നെ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നു എന്നും ഭരണാധികാരികള്‍ ഇക്കാര്യം മൂടിവയ്ക്കുകയായിരുന്നു എന്നുമാണ് ലി മെങ് യാനിന്റെ ആരോപണം.

രോഗത്തിന്റെ തുടക്കത്തില്‍ ഗവേഷണം നടത്തിയവരില്‍ ഒരാളായ തന്റെ കണ്ടെത്തലുകള്‍ മേലധികാരികള്‍ അവഗണിക്കുകയും നിരുത്സാഹപ്പെടുത്തുകയും എന്നും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വുഹാനിലാണ് പ്രഭവകേന്ദ്രമെന്നു കണ്ടെത്തി. എന്നാല്‍ താന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതറിഞ്ഞ് ഹോങ്കോങ്ങിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു.

ഹോങ്കോങ് സര്‍വകലാശാലയാകട്ടെ, വെബ്‌സൈറ്റിലെ തന്റെ പേജുകള്‍ നശിപ്പിക്കുകയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്കും ഇമെയിലിലേക്കുമുള്ള പ്രവേശനം വിലക്കുകയും ചെയ്തു. നാട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഏപ്രില്‍ 28ന് യുഎസിലേക്ക് പലായനം ചെയ്യുകയായിരുന്നു എന്നു യാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button