COVID 19Latest NewsUAENewsGulf

യു.എ.ഇയിലെ പുതിയ കോവിഡ് കേസുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം : ഇനി ചികിത്സയിലുള്ളത് പതിനായിരത്തില്‍ താഴെ മാത്രം

അബുദാബി • യു.എ.ഇയില്‍ 401 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 492 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് പുതിയ മരണങ്ങളും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 54,854 ആയി. ഇതുവരെ 45,140 പേര്‍ രോഗമുക്തി നേടി. 333 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 9,381 പേരാണ് ചികിത്സയിലുള്ളത്.

50,000 ലേറെ പുതിയ കോവിഡ് ടെസ്റ്റുകളും നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button