KeralaNewsDevotional

ശിവന്‌ മുകളില്‍ നൃത്തം ചവിട്ടുന്ന കാളീ ദേവിയുടെ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ

ശിവന്‌ മുകളില്‍ നൃത്തം ചവിട്ടുന്ന കാളീ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇതില്‍ ശിവന്റെ മുഖത്ത്‌ മനോഹരമായ പുഞ്ചിരി നിറഞ്ഞ്‌ നില്‍ക്കുന്നതായി കാണാം. ഇത്തരം സാഹചര്യങ്ങളില്‍ ഉഗ്രഭാവത്തിലുള്ള ശിവനെയാണ്‌ എല്ലായിടത്തും ചിത്രീകരിച്ചിരിക്കുന്നതായി കാണുന്നത്‌.

രക്തബീജ എന്ന അസുരനെ വധിക്കുന്നതിനായി ദേവി ദുര്‍ഗ്ഗയില്‍ നിന്നും അവതാരമെടുക്കുന്നതാണ്‌ ദേവി കാളി. അസുരനെ വധിച്ചതിന്‌ ശേഷവും രക്തദാഹം ശമിക്കാത്ത കാളിയുടെ ഉഗ്രകോപം നിയന്ത്രണാധീതമായി. കാളിയുടെ കോപത്തിന്‌ മുമ്പില്‍ എല്ലാ ജീവജാലങ്ങളും , ദേവന്‍മാരും , അസുരന്‍മാരും നിസ്സഹായരായി നിലകൊണ്ടു.

കാളിയുടെ രൂപത്തിലുള്ള ശിവപത്‌നിയുടെ കോപാവേശം ഇല്ലാതാക്കാന്‍ സഹായം നല്‍കണം എന്ന്‌ എല്ലാവരും ശിവനോട്‌ പ്രാര്‍ത്ഥിച്ചു. രൗദ്രരൂപത്തില്‍ ആയിരിക്കുമ്പോള്‍ കാളി ദേവിയോട്‌ വാദിക്കുക എന്നത്‌ അസാധ്യമാണന്ന്‌ ഭഗവാന്‍ മഹാദേവന്‍ മനസ്സിലാക്കി . അങ്ങനെ നൃത്തം ചവിട്ടുന്ന കാളിയുടെ കാല്‍ ചുവട്ടില്‍ പുഞ്ചിരി തൂകി കിടന്നുവെന്നും ഇത്‌ കണ്ട്‌ ദേവിയുടെ കോപം സാവധാനം ഇല്ലാതായെന്നും ആണ്‌ ഐതീഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button