പ്രേമം എന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഹിറ്റാകുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നതായി നടന് നിവിന്‍പോളി. സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ തങ്ങളെല്ലാവരും മിഴിച്ചിരിക്കുകയായിരുന്നുവെന്നും നിവിന്‍ പോളി പറയുന്നു. മലയാളത്തില്‍ അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുളള സിനിമയെക്കാള്‍ മുന്നില്‍ പ്രേമം വരുമെന്നാണ് അല്‍ഫോണ്‍സ് തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പറഞ്ഞത്. സിനിമയില്‍ എത്തി പത്തുവര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് മാതൃഭൂമി വാരാന്തപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് പ്രേമം എന്ന ഹിറ്റ് സിനിമയെക്കുറിച്ച് നിവിന്‍ സംസാരിക്കുന്നത്.
നിവിന്‍പോളിയുടെ വാക്കുകള്‍ ഇങ്ങനെ
പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോള്‍ അല്‍ഫോണ്‍സ് പറഞ്ഞത് എടാ, അത് ഇത്രേളളൂ… ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു, കുറച്ച് കഴിഞ്ഞ് വേറൊന്ന് വരും അത് ശരിയാകുന്നില്ല…, അപ്പോള്‍ മൂന്നാമതൊരു പ്രേമം കൂടി. കഥ കേട്ട് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്റ്റ് ആണല്ലോയെന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു. ആലുവയിലൊരു വീടെടുത്ത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചര്‍ച്ചകളെല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുളള സിനിമയെന്ന് അല്‍ഫോണ്‍സ് ചോദിച്ചു. അന്ന് ദൃശ്യമായിരുന്നു മുന്‍പന്തിയില്‍.
ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചുതന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ അല്‍ഫോണ്‍സ് പറഞ്ഞത് നമ്മുടെ സിനിമ അതിനുമുകളില്‍ പോകുമെന്നാണ്. അതുകേട്ട ഞാനുള്‍പ്പെടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. കഥയും തിരക്കഥയും പൂര്‍ത്തിയാകുന്നതിന് മുമ്ബ്, ആരൊക്കെ ഏതൊക്കെ വേഷത്തില്‍ എത്തുമെന്ന് തീരുമാനിക്കുന്നതിന് മുമ്ബാണ് അല്‍ഫോണ്‍സിന്റെ ഇത്തരത്തിലുളള ഡയലോഗ്. പക്ഷേ അല്‍ഫോണ്‍സ് അത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സ്ഥിരമായി കേട്ടുകേട്ട് ഞങ്ങളുടെ ഉളളിലും അത് കയറിക്കൂടി വലിയ വിജയം നേടാന്‍ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നല്‍ ചിത്രീകരണം നടക്കുമ്ബോള്‍ തന്നെ ഉളളിലുറച്ചിരുന്നു.
Post Your Comments