COVID 19Latest NewsKeralaNews

കണ്ണൂർ ജില്ലയിൽ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ: പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ചിറക്കല്‍-5, മുണ്ടേരി-4, ചൊക്ലി-1, പാനൂര്‍-9, കൂത്തുപറമ്പ-15, തലശ്ശേരി-23 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ 10-ാം വാര്‍ഡ് പൂര്‍ണമായും അടിച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണുകളായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ 20, 42, 48, 51, 52 ഡിവിഷനുകളും ആലക്കോട്-5, ചെറുകുന്ന്-1, ചിറക്കല്‍-23, ഇരിക്കൂര്‍-2, കടമ്പൂര്‍-3, കടന്നപ്പള്ളി പാണപ്പുഴ-7,10, കരിവെള്ളൂര്‍ പെരളം-4, കോളയാട്-5,6, കൂത്തുപറമ്പ-14,22,25, കൊട്ടിയൂര്‍-11, കുറുമാത്തൂര്‍-2,10, മാടായി-7, മൊകേരി-5, മുണ്ടേരി-11, പാപ്പിനിശ്ശേരി-16, പയ്യന്നൂര്‍-31, പെരളശ്ശേരി-12, പെരിങ്ങോം വയക്കര-7, തലശ്ശേരി-24, 26, തില്ലങ്കേരി-10, മാലൂര്‍-3,12, എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button