കാസര്‍കോട്: സ്വര്‍ണകള്ളക്കടത്ത് കേസില്‍ പിടിയിലായ സ്വപ്നയും സന്ദീപും കേരളം വിട്ടതെങ്ങനെയാണെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇക്കാര്യം വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ബെംഗളൂരുവിൽ സിപിഎമ്മിനു സ്വാധീനമുള്ള പ്രദേശത്താണ് ഇവര്‍ ഒളിവില്‍ താമസിച്ചിരുന്നത്. കേരള പൊലീസിന്റെയും സിപിഎമ്മിന്റെയും സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. അല്ലാതെ ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ഇത്രദൂരം സഞ്ചരിക്കാനാകില്ല. അന്വേഷണം മുന്നോട്ട് പോകുന്തോറും കള്ളക്കടത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നില്‍ സിപിഎമ്മിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാനായി തനിക്കു പിതൃതുല്യനാണ് ഉമ്മന്‍ചാണ്ടിയെന്നു പറയിച്ചതു പോലെ സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംഭവിച്ചില്ലെന്നേയുള്ളുവെന്നും കെ സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments