കൊച്ചി : നയതന്ത്ര പാഴ്സലില്‍ കടത്തിയ 30 കിലോസ്വര്‍ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കാനെന്ന് സൂചന , സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഉപയോഗിയ്ക്കുന്നത് ഭീകരര്‍. സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ലോക്ഡൗണില്‍ ശൃംഖല മുറിഞ്ഞ കുഴല്‍പ്പണ റാക്കറ്റുകള്‍ കള്ളപ്പണമായി കറന്‍സി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വര്‍ണം കൈമാറുന്ന രീതിയെ പറ്റി ഇഡിക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, സിനിമ നിര്‍മാണ രംഗത്തും പണത്തിനു പകരം സ്വര്‍ണം കൈമാറിയ സംഭവങ്ങളുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പാരിസ് ഭീകരാക്രമണക്കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) സഹായം തേടി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ ഫ്രഞ്ച് പൊലീസ്, സ്വര്‍ണത്തെ മെറ്റല്‍ കറന്‍സിയായി ഭീകരര്‍ ഉപയോഗിക്കുന്ന വിവരങ്ങള്‍ കൈമാറിയിരുന്നു. ഇവര്‍ക്കൊപ്പം പാരിസ് സന്ദര്‍ശിച്ച എഎസ്പി എ.പി. ഷൗക്കത്തലി ഇന്നലെ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പ്രതി പി.എസ്. സരിത്തിനെ ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളായ ഇഡി, ഡിആര്‍ഐ ഉദ്യോഗസ്ഥരും സരിത്തിനെ ചോദ്യം ചെയ്യും.
Post Your Comments