ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നഗലിം (എന്‍.എസ്.സി.എന്‍ -ഐ.എം) കലാപകാരികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലും വെടിവെപ്പിലും അസം റൈഫിള്‍സിലെ സൈനികന് പരിക്കേറ്റു. കലാപകാരികള്‍ സേനക്കുനേരെ 400 റൗണ്ട് വെടിവെച്ചതായി പൊലീസ് വക്താവ് പറഞ്ഞു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലെ ടിറപ് ജില്ലയിലെ ഖൊന്‍സയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിൽ എ.പി ഷൗക്കത്ത് അലി
ശനിയാഴ്ച പുലര്‍ച്ച 4.30ന് വ്യവസായ നഗരിയായ പ്രദേശത്തെ ഏറ്റുമുട്ടലും വെടിവെപ്പും രണ്ട് മണിക്കൂര്‍ നീണ്ടു. സായുധ കലാപകാരികൾ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വന മേഖലയിൽ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. റൈഫിളുകൾ, വെടിക്കോപ്പുകൾ, ഗ്രനേഡ്, ഐ.ഇ.ഡി, മാഗസിനുകൾ എന്നിവ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. നാഗ ജനതക്ക് പ്രത്യേക സംസ്ഥാനത്തിനായി പോരാടുന്ന വിഭാഗമാണ് എൻ.എസ്.സി.എൻ -ഐ.എം.
Post Your Comments