
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യത്ത് വന്‍ ഭീകരാക്രമണങ്ങള്‍ക്ക് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് പാകിസ്ഥാന്‍ പിന്തുണയോടെ മുന്നൂറിലധികം ഭീകരര്‍ അതിര്‍ത്തിയിലെ ലോഞ്ച് പാഡുകളില്‍ കാത്തിരിക്കുന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.
പാകിസ്ഥാന്റെ അതിര്‍ത്തി രക്ഷാ സേനയുടെ പിന്തുണയോടെയാണ് ജയ്ഷെ-ലഷ്കര്‍ ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറുന്നതെന്നും ഇവരെ നേരിടാന്‍ സര്‍വ്വ സജ്ജരായി ഇന്ത്യന്‍ സേന നിലയുറപ്പിച്ചിരിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് നവ്ഗാമില്‍ സൈന്യം കൊലപ്പെടുത്തിയ രണ്ട് ലഷ്കര്‍ ഭീകരരില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങളും ഒന്നര ലക്ഷത്തോളം വില വരുന്ന ഇന്ത്യന്‍- പാകിസ്ഥാന്‍ കറന്‍സിയും പിടിച്ചെടുത്തിരുന്നു. എകെ 47 തോക്കുകള്‍, പാക് നിര്‍മ്മിത ഗ്രനേഡുകള്‍, ചൈനീസ് നിര്‍മ്മിതതമായ് പിസ്റ്റളുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.
കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടവർ മതം പറയുന്നു: ജോർജ് കുര്യൻ
ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനായി പാകിസ്ഥാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സൈന്യം വിലയിരുത്തുന്നു.ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് പാക് സൈനിക പോസ്റ്റുകള്‍ക്ക് സമീപത്തു കൂടിയാണ്. കൂടാതെ ഇവരില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളിലെ മുദ്രകളും ഇവര്‍ക്ക് പിന്നിലെ പാക് പിന്തുണയുടെ സൂചനയാണെന്നും സൈന്യം സ്ഥിരീകരിക്കുന്നു.
Post Your Comments