ദമാം: സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38) ആണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുൻപ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രി ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
Post Your Comments