Latest NewsIndiaNews

‘കൊവാക്സിന്‍’ വിജയകരമെന്ന ഭാരത് ബയോടെകിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ രാജ്യം: മനുഷ്യനിലെ പരീക്ഷണം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ സ്വന്തം കൊറോണ വാക്‌സിന്റെ നിർമ്മാണം രാജ്യത്തിന് വൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ‘കൊവാക്സിന്‍’ എന്നു പേരിട്ടിരിക്കുന്ന മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം നേടിയെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് അറിയിച്ചിരുന്നു. ഈ മാസം 13ന് മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുമെന്നാണ് സൂചന. 1,100ലധികം പേരുടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

Read also: ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കോവിഡ് സാന്നിധ്യം ; പുതിയ കണ്ടെത്തലുമായി ചൈന

ഒന്നാം ഘട്ടത്തില്‍ 375 പേരെയും രണ്ടാംഘട്ടത്തില്‍ 750 പേരെയുമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരാകുക. ജൂലൈ 13ന് ആരംഭിക്കുന്ന പരീക്ഷണം ആഗസ്റ്റ് 15ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഐസിഎംആറുമായി സഹകരിച്ചാണ് മരുന്നിന്റെ പരീക്ഷണം നടത്തുന്നത്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ആഴ്ചയാണ് ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button