KeralaLatest NewsNews

പാക്കിസ്ഥാന്‍ യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടണ്‍ • പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി‌ഐ‌എ) എല്ലാ വിമാനങ്ങള്‍ക്കും അടിയന്തിര നിരോധനമേര്‍പ്പെടുത്തി അമേരിക്ക.

സുരക്ഷാ കാരണങ്ങളാണ് പി.ഐ.എ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് യു‌എസ് ഗതാഗത വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താനിലെ മൂന്നിലൊന്ന് പൈലറ്റുമാരുടെയും ലൈസൻസ് വ്യാജമാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരിൽ 262 പേരുടെ പക്കലുള്ളത് വ്യാജലൈസൻസാണെന്നെന്നും ഇവർ വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്നുമാണ് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പൈലറ്റുമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു.

വ്യാജ ലൈസൻസ് വിവാദത്തിൽ നേരത്തെ യൂറോപ്യൻ യൂണിയനും പാക് വിമാനങ്ങൾക്ക് ആറുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button