COVID 19Latest NewsNewsGulf

കോവിഡ് ഭീതി; രോഗ ബാധിതരെ കണ്ടെത്താന്‍ യുഎഇയില്‍ സ്‌നിഫര്‍ നായകള്‍

ദുബായ്: കോവിഡ് സമൂഹത്തിന്‍റെയാകെ പേടി സ്വപ്നമായി മാറിയിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ നൂതനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ വിജയം കൈവരിച്ചിരിക്കുകയാണ് യു എ ഇ. രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള മനുഷ്യാധ്വാനം കുറയുന്നു എന്നുമാത്രമല്ല. സാമ്പത്തിക ചിലവ് ഒഴിവാക്കിക്കൊണ്ട് ഏറ്റവും വേഗത്തില്‍ രോഗബാധിതരെ തിരിച്ചറിയാന്‍ ഇതുവഴി സാധ്യമാകും. രോഗബാധിതരെ കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച നായകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ യുഎഇ വിജയിച്ചു.

K9 പോലീസ് നായകളെയാണ് വൈറസ് സാന്നിധ്യം കണ്ടു പിടിക്കുന്നതിനു വേണ്ടി വിജയകരമായി യുഎഇ പരിശീലിപ്പിച്ചെടുത്തത്. യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരായ വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച്‌ പ്രത്യേകം കുപ്പികളിലാക്കി അത് നായകളെ കൊണ്ട് മണപ്പിച്ചാണ് ഈ പരീക്ഷണം നടത്തിയത്. ഇതിനായി നിരവധി പേരുടെ സാമ്ബിളുകള്‍ ഉപയോഗിച്ചു. ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയില്‍ ഇരിക്കുന്ന രോഗികള്‍, രോഗം ഇല്ലാത്തവര്‍ എന്നിവരുടെയെല്ലാം വിയര്‍പ്പ് ശേഖരിച്ച്‌ തരംതിരിച്ചാണ് ഈ പരീക്ഷണം നടത്തിയത്. പരിശീലനം ലഭിച്ച നായകള്‍ക്ക് വൈറസ് ബാധിതരായവരുടെ വിയര്‍പ്പ് അടങ്ങുന്ന സാമ്ബിള്‍ പ്രത്യേകം വേര്‍തിരിച്ചറിയാനായി.

ALSO READ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി

കൊറോണ പ്രതിരോധത്തില്‍ ഈ പരീക്ഷണം വിപ്ലവകരമായ ഒരു മുന്നേറ്റമാണ് എന്നും, കൂടുതല്‍ ആളുകള്‍ തിങ്ങിക്കൂടുന്ന പ്രദേശങ്ങളായ എയര്‍പോര്‍ട്ട്, ഷോപ്പിംഗ് മാളുകള്‍ മറ്റു തിരക്കേറിയ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഉള്ള രോഗബാധിതരെ കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച നായകളുടെ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button