ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ എസ്.എന്‍. സ്വാമി. കേരള രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്ന പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്ന പുതിയ സ്വര്‍ണക്കടത്തു കേസിനൊപ്പം ഇരുപതാം നൂറ്റാണ്ടും വര്‍ത്തമാനങ്ങളില്‍ നിറയുകയാണല്ലോ എന്ന ആമുഖത്തോടെ ഫോണില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മറുതലക്കല്‍ ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരി. ‘ഇന്നലെ മുതല്‍ ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് എനിക്ക് മെസേജുകളുടെ പെരുന്നാളായിരുന്നു’– എസ്.എന്‍. സ്വാമി പറഞ്ഞു. സാഗര്‍ എന്ന സാഗര്‍ എന്ന അധോലോകനായകനെയും ആ കഥാപരിസരത്തെയും മെനഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ട് ദിനങ്ങളുടെ ഓർമ്മകൾ അയവറക്കവേ ഒരു ഓൺലൈൻ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് എസ് .എൻ സ്വാമി പ്രതികരിച്ചത്.
യുഎഇ കോണ്‍സുലേറ്റിലെ സ്വര്‍ണക്കടത്തും അതിനു തലസ്ഥാനനഗരിയിലെ വമ്പന്മാരുമായുള്ള ബന്ധങ്ങളുമായി രാഷ്ട്രീയ കേരളം മറ്റൊരു വിവാദ പരമ്പരയ്ക്ക് തുടക്കമിടുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുന്നത് 1987 ലെ ഒരു സ്വര്‍ണക്കടത്തിനെക്കുറിച്ചാണ്. ‘മുഖ്യമന്ത്രിയുടെ മകന്‍’ ബന്ധപ്പെട്ട ഒരു സ്വര്‍ണക്കടത്തു കേസ്. സിനിമയുടെ കാല്‍പനിക ലോകത്തു നിന്നു മലയാളികളുടെ സാധാരണ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയും അതിലെ സംഭാഷണങ്ങളും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ഈ ചര്‍ച്ചകളും ട്രോളുകളും പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ട്
പൊട്ടിച്ചിരിപ്പിക്കുന്ന മെസേജുകളാണ് ലഭിക്കുന്നത്. ‘ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വർണ കള്ളക്കടത്ത് നടക്കുന്നത് 1987 ൽ ആണ്. അന്നത്തെ മുഖ്യമന്ത്രിയുടെ മകൻ ശേഖരൻ കുട്ടിയുമായി ചേർന്ന് പ്രമുഖ കള്ളക്കടത്തുകാരൻ സാഗർ ഏലിയാസ് ജാക്കി നിരവധി ഓപ്പറേഷനുകൾ നടത്തിയിരുന്നു.. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ അവർ പിണങ്ങുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തിൽ ഒരു വിവാദത്തിൽ അകപ്പെടുന്നത്..,’ എന്നിങ്ങനെ രസകരമായ മെസേജുകളാണ് എനിക്ക് കിട്ടിയത്. വെറും യാദൃച്ഛികത മാത്രമാണ് ആ സിനിമയും ഇപ്പോഴത്തെ കേസും തമ്മില്‍ ഈ പറയുന്ന സാമ്യത.
Post Your Comments