KeralaCinemaMollywoodLatest NewsNewsBollywoodHollywoodEntertainmentKollywoodMovie GossipsMovie Reviews

പുതിയ സിനിമ പ്രഖ്യാപിച്ച് ടൊവീനോ,രോഹിത് വിഎസിനൊപ്പം ‘കള’

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ടൊവീനോയുടെ ഒരു ചിത്രം റിലീസ് നീട്ടിവച്ചിട്ടുണ്ട്.

 

തീയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഒരു വിഭാഗം സിനിമാപ്രേമികളില്‍ ചര്‍ച്ച സൃഷ്ടിച്ച സൃഷ്ടിച്ച സിനിമകളായിരുന്നു അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനും ഇബ്‍ലിസും.ടൊവീനോ തോമസ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ്. അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്..

തീയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഒരു വിഭാഗം സിനിമാപ്രേമികളില്‍ ചര്‍ച്ച സൃഷ്ടിച്ച സിനിമകളായിരുന്നു അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനും ഇബ്‍ലിസും. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ടൊവീനോയുടെ ഒരു ചിത്രം റിലീസ് നീട്ടിവച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‍സ് ആന്‍ഡ് കിലോമീറ്റേഴ്‍സ് ആണത്. ടൊവീനോ നായകനാവുന്ന മറ്റൊരു ചിത്രമായ, ബേസില്‍ജോസഫിന്‍റെ മിന്നല്‍ മുരളിയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് കൊവിഡ് എത്തുന്നത്. ഇതിന്‍റെ ചിത്രീകരണം ഇതിന്‍റെ ചിത്രീകരണം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button