COVID 19Latest NewsKerala

പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ജനങ്ങള്‍ തെരുവിലിറങ്ങിയത് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളെ പോലീസിനെതിരെ തിരിക്കുന്നതിനു ശ്രമമുണ്ടായി. സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയില്‍ സമൂഹ വ്യാപനമുണ്ടാകുമോ എന്നു ഭയന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Read Also : ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ് ; സിപിഎം

പ്രതിരോധ ശ്രമങ്ങള്‍ പരാജയപ്പെടുത്താനുള്ള നീക്കം ജനങ്ങളുടെ ജീവന്‍വച്ചുള്ള വെല്ലുവിളിയാണ്. അനാവശ്യമായ സംഘര്‍ഷവും ആള്‍ക്കൂട്ടവും ആയിരുന്നു അത്. വളരെ കഷ്ടമായെന്നും ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മഹാമാരിയെ തടയുന്നതിനുള്ള ദൗത്യത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് നിലവില്‍ 11 മണി വരെതുറന്നിരുന്ന കടകള്‍ വൈകീട്ട് അഞ്ചുമണി വരെ തുറക്കാന്‍ അനുവദിക്കും. 11 മണി വരെ തുറക്കുന്നതുമൂലം തിരക്ക് വര്‍ധിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button