ബീജിംഗ് : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുത്തി ആസ്ഥാനം ചൈനയില്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ കമ്പനി അധികൃതര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത് ബൈറ്റ് ഡാന്‍സിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു.
ഇന്ത്യക്ക് പിന്നാലെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താനാണ് ആസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും നിലവിലെ തീരുമാനം. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബൈറ്റ് ഡാന്‍സ് ടിക് ടോക്കിന്റെ ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. നേരത്തെ ചൈനയില്‍ നിന്നും കമ്പനി അകലം പാലിക്കാന്‍ ശ്രമിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യദ്രോഹക്കേസ് : ഷര്‍ജില്‍ ഇമാമിന് ജാമ്യം നിഷേധിച്ച് കോടതി
ഗാല്‍വന്‍ താഴ്‌വരയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 29 നാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കനത്ത സാമ്പത്തിക നഷ്ടമാണ് ബൈറ്റ് ഡാന്‍സ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഉണ്ടായത്. നേരത്തെ ടിക് ടോക്ക് നിരോധത്തിലൂടെ ആറ് ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉള്ളതായി കാണിച്ച് ബൈറ്റ് ഡാന്‍സ് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
Post Your Comments