മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗുരുനാനാക്ക് ആശുപത്രിയില്‍ വച്ച് കൊയിലാണ്ടി സ്വദേശി കെ വി നാരായണന്‍ എന്ന ആളാണ് മരിച്ചത്. ഇതോടെ, മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 40 ആയി.
അതേസമയം, മഹാരാഷ്ട്രയില്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7862 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,38,461 ആയി. കൂടാതെ 5,366 പേര്‍ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 1,32,625 ആയി. നിലവില്‍ 95,943 രോഗികള്‍ ചികിത്സയിലുണ്ട്.
ഇന്ന് 226 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 9,893 ആയി. മുംബൈയില്‍ 1,337 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 90,461 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments