COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഐ.ടി.ബി.പി 35, സി.ഐ,എസ്.എഫ് 1, ബി.എസ്.എഫ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 129 , ആലപ്പുഴ 50 , മലപ്പുറം 41 , പത്തനംതിട്ട 32 , പാലക്കാട് 28 , കൊല്ലം 28 , കണ്ണൂര്‍ 23 , എറണാകുളം 20 , തൃശൂര്‍ 17 , കാസറഗോഡ് 17 , ഇടുക്കി 12 , കോഴിക്കോട് 12 , കോട്ടയം 7 , വയനാട് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്തെ 129 കേസുകളില്‍ 105 ഉം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.

അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 112 പേര്‍ രോഗമുക്തരായി. ആലപ്പുഴ 24 , തൃശൂര്‍ 19 , മലപ്പുറം 18 , കണ്ണൂര്‍ 14 , കോട്ടയം 9 , പാലക്കാട് 8 , തിരുവനന്തപുരം 5 , എറണാകുളം 4 , ഇടുക്കി 4 , വയനാട് 4 , കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 184,112 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3517 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11693 സാമ്പിളുകളാണ് പരിശോധിച്ചത്.

ആകെ 193 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button