Latest NewsKeralaNews

പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് കത്തിക്കരിഞ്ഞു

തൃശ്ശൂർ : നാട്ടുകാർ നോക്കി നിൽക്കെ പട്ടാപ്പകൽ കെട്ടിടത്തിന് മുകളിൽ ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്ത് മണിയോടെ തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

പഴയ ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തിൽ പെട്ടത്. പരസ്യ ബോർഡിന് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറുകയായിരുന്നു. നാട്ടുകാർക്ക് ഇദ്ദേഹത്തെ രക്ഷിയ്ക്കാനായില്ല.

പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തിൽ നിന്ന് അപ്പോഴും പുക വമിക്കുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button