Latest NewsKeralaNews

‘ശബരിമലയില്‍ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തതും സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും ഒരേ ചാനലാണ്’ – സന്ദീപ് വാര്യര്‍

ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തി പിടിക്കപ്പെടുമെന്നായപ്പോള്‍ഒളിവില്‍പോയ സ്വപ്‌ന സുരേഷിനു വേണ്ടി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തുമായി വല വിരിച്ചിട്ടും അവര്‍ കുടുങ്ങിയില്ലെന്നു മാത്രമല്ല അവരുടേതായ ശബ്ദരേഖ പുറത്തുവരികയും ചെയ്തിരിക്കുന്നു. ഇതിനര്‍ത്ഥം എന്താണ്. ഇത് പൊലീസും പിണറായി സര്‍ക്കാറും തമ്മില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ ഒത്തുകളിയ്ക്കുന്ന നാടകമാണ് സംശയമെന്ത്.. ഇതിനു പുറമെ സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട ചാനലാകട്ടെ ‘ശബരിമലയില്‍ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോള്‍ വാര്‍ത്ത ബ്രേക്ക് ചെയ്ത അതേ ചാനലും, ചുരുക്കത്തില്‍ പോലീസ് നാട് മുഴുവന്‍ അരിച്ചുപറക്കുന്നുവെന്ന് പറയുന്ന സ്വപ്‌ന ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണെന്ന് വ്യക്തമല്ലേ എന്ന് ബിജെപി വക്താന് സന്ദീപ് വാര്യര്‍ ചോദിയ്ക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്വപ്ന സുരേഷിന്റതായി പുറത്തുവന്ന ശബ്ദരേഖ കേട്ടപ്പോള്‍ പാകിസ്ഥാന്‍ പുറത്തുവിട്ട കുല്‍ഭൂഷണ്‍ ജാദവിന്റെ ( ഭാരതത്തിന്റെ വീരപുത്രനെ താരതമ്യപ്പെടുത്തുകയല്ല , വീഡിയോയില്‍ പാക്കിസ്ഥാന്‍ നടത്തിയ കൃത്രിമത്വം സൂചിപ്പിക്കുകയാണ് ഉദ്ദേശം) വീഡിയോ ആണ് ഓര്‍മ്മ വന്നത്.

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്‌ക്രിപ്റ്റ് വായിക്കുന്നു. കൃത്രിമത്വം തോന്നാതിരിക്കാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോയില്‍ പാകിസ്ഥാനും സ്വപ്ന സുരേഷിന്റെ ഓഡിയോയില്‍ കേരള സര്‍ക്കാരും നന്നായി ശ്രമിച്ചിട്ടുണ്ട്.
കേരള പോലീസ് സൈബര്‍ വിഭാഗം ആദ്യമായി മോശമല്ലാത്ത ഒരു ജോലി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച് ശബരിമലയിലേക്ക് കൊണ്ടുവന്ന മനീതി സംഘത്തിന്റെ യാത്രയും തല്‍സമയം നല്‍കിയത് 24 ന്യൂസ് ആയിരുന്നു . ശബരിമലയില്‍ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തതും 24 ന്യൂസ് . സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും 24 ന്യൂസ് ചാനലാണ്.

പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്? സ്വപ്ന സുരേഷിനെ കൊണ്ട് താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ്. മുഖ്യമന്ത്രിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ സ്വപ്ന സുരേഷിന് ജീവാപായം സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നു ഞാന്‍ ഭയക്കുന്നു. എന്നിട്ടത് ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം. ഫസലിനെ വെട്ടി തൂവാല ചോരയില്‍ മുക്കി ആര്‍എസ്എസ് ശാഖയില്‍ കൊണ്ടുപോയിയിട്ട സിപിഎം ക്രിമിനല്‍ ബുദ്ധിയാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. അതും അതിലപ്പുറവും നടന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button