NattuvarthaLatest NewsKeralaNews

വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ചു;രണ്ട് യുവാക്കൾ അറസ്റ്റില്‍

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ രണ്ടുപേരെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു.ഒറ്റൂർ മുള്ളറംകോട് പ്രസിഡന്റുമുക്ക് പാണൻ കോളനിയിൽ പുതുവൽവിള വീട്ടിൽ രാഹുൽ(19), ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് കോളനിയിൽ ഷിജു(28) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽക്കഴിഞ്ഞിരുന്ന രാഹുലിനെ പേരൂർക്കടയിൽനിന്നാണ് അറസ്റ്റുചെയ്തത്.

15 കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂർക്കടയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 17 കാരിയെ മൂങ്ങോട് കായലിനടുത്ത്‌ കുറ്റിക്കാട്ടിൽവച്ച് പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപത്തുനിന്നാണ്‌‌ പിടികൂടിയത്‌.

ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ് വൈ സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ അനിൽ, എഎസ്ഐ രാജീവ്, സിപിഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്‌, സുനിൽരാജ്, വനിതാസെൽ സബ്‌ ഇൻസ്പെക്ടർ ലിസി ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button