ഷിംല : ഹിമാചല്‍ പ്രദേശില്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച ചൈനീസ് പൗരന് പിടിയില്‍. ടൂറിസ്റ്റ് എന്ന വ്യാജേന രാജ്യത്തെത്തിയ ചൈനീസ് പൗരനെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഉനയില്‍ നിന്നും കാന്‍ഗ്രയിലേക്ക് പോകുന്ന വഴിമദ്ധ്യേ കലോഹ അതിര്‍ത്തിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. കാന്‍ഗ്രയിലേക്ക് എച്ച്ആര്‍ടിസി ബസില്‍ കയറിയ ഇയാളോട് കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
എന്നാല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വേണ്ട രേഖകള്‍ ഒന്നും തന്നെ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ സ്രവങ്ങള്‍ നാളെ കൊറോണ പരിശോധനക്കായി ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിനോദ സഞ്ചാരത്തിനായാണ് ചൈനയില്‍ നിന്നും എത്തിയത് എന്ന് ഇയാള്‍ വ്യക്തമാക്കിയത്.
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐ എയ്ക്ക് വിട്ടു
എന്നാല്‍ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹിമാചല്‍പ്രദേശിന്റെ ടൂറിസം സൈറ്റില്‍ ഇയാള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ നടപടികള്‍ക്ക് മുന്‍പായി ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
Post Your Comments