KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക മാഫിയകളുടെ കേന്ദ്രം – ജി. വിനോദ് കുമാർ

ആലപ്പുഴ • കൊറോണയെയും കോൺസുലേറ്റിനെയും മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ സ്വർണ്ണമടക്കം കോടിക്കണക്കിനു രൂപയുടെ കള്ളക്കടത്തു നാളുകളായി നടക്കുന്നു എന്നതിനു തെളിവാണ് കേന്ദ്ര കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയ സ്വർണ്ണക്കടത്തെന്നും അധോലോക മാഫിയകളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു.എന്നും ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.

ക്രൈംബ്രാഞ്ച് വ്യാജരേഖ നിർമ്മാണത്തിനും ആൾമാറാട്ടത്തിനും കേസ് എടുത്ത സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ വകുപ്പിനുകീഴിൽ തന്നെ ഉന്നത തസ്തികയിൽ വീണ്ടും എത്തിയതുതന്നെ ഈ കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വ്യക്തമാക്കുന്നു. സ്വപ്നയ്ക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകി എന്ന് പറയുന്ന മുഖ്യൻ പിന്നെ എങ്ങനെ സ്വപനയ്ക്ക് തന്റെ വകുപ്പിന് കീഴിൽ ഉന്നത ഉദ്യോഗം ലഭിച്ചു എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും ഇതിലുള്ള പങ്ക് വ്യക്തമായിക്കഴിഞ്ഞു. ഇതിനെതിരെ വരും ദിനങ്ങളിൽ ശക്തമായ സമരവുമായി ബി.ജെ.പി.രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

അധോലോക മാഫിയ സംഘങ്ങളുടെ കേന്ദ്രമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്സിനെ മാറ്റി സ്വർണക്കടത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ മാർച്ചും ധർണ്ണയും ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ് പ്രതിക്ഷേധ സമരത്തിന് അദ്ധ്യക്ഷം വഹിച്ചു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.പി. സുരേഷ് കുമാർ, എൻ.ഡി.കൈലാസ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ മുരളീധരൻ, ജ്യോതി രാജീവ്, മണ്ഡലം ട്രഷറർ കെ.ജി. പ്രകാശ്, ജനറൽ സെക്രട്ടറി ജി.മോഹനൻ മോർച്ച പ്രസിഡണ്ട്മാരായ ഉമേഷ് സേനാനി, വിജയൻ, വിശ്വവിജയപാൽ പാതിരപ്പള്ളി ഏരിയ പ്രസിഡണ്ട് സുരേന്ദ്രൻ, സെക്രട്ടറി പുരുഷൻ എന്നിവർ സംസാരിച്ചു.

shortlink

Post Your Comments


Back to top button