
പ്രതിഫലം ചോദിച്ചപ്പോള്‍ ഡയലോഗ് അടിച്ച സംവിധായികയ്‌ക്കെതിരെ ഡബ്ല്യുസിസി നടപടി എടുക്കാന്‍ തയാറാകുമോയെന്ന് ചോദിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. കോസ്റ്റിയും ഡിസൈനര്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയിലെ ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവര്‍ത്തകയോട് പെരുമാറുന്നതെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഷിബു ജി. സുശീലന്റെ കുറിപ്പ്:
കോസ്റ്റും ഡിസൈനർ സ്റ്റെഫിക്ക് ആ നായിക #മൂത്തസംവിധായികയുടെ പേര് പറയാമായിരുന്നു .
പേര് പറയാതിരിക്കുമ്പോൾ WCC ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും
അത് ശരി അല്ല .
പേര് തുറന്നു പറയാൻ ധൈര്യം കാണിക്കണം .
അവസരം തന്നത് ഇവിടെ ഉള്ള #നിർമ്മാതാക്കളുംസംവിധായകരും ആണ് അത് കൊണ്ട് പേര് പറയാൻ മടി കാണിക്കേണ്ട കാര്യം ഇല്ല .
ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവർത്തകയോട് ഇങ്ങനെ ആണോ ചെയുന്നത് .
ഇത് ആണോ #വനിതാസ്നേഹം ..
ഇതിനുള്ള “ഒരിടം “ആണോ WCC.
#ഡയലോഗ് പറഞ്ഞിട്ടോ ,#ബാനർ പൊക്കി പിടിച്ചു ഡാൻസ് കളിച്ചിട്ടോ കാര്യം ഇല്ല .കൂടെ നിർത്താനുള്ള മനസ്സാണ് വേണ്ടത് .അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല .
സ്റ്റെഫിയെ സിനിമയിൽ വർക്ക് ചെയ്യാൻ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ
ഏൽപ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു .
എന്നാൽ #റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വർക്ക് ചെയ്യാൻ #അവരുടെഅസിസ്റ്റന്റിനെ വിളിക്കുക …അത് വളരെ മോശമായി പോയി .
(#നിങ്ങളെമാറ്റിയിട്ടുനിങ്ങളുടെഅസിസ്റ്റന്റിനെഡയറക്ട്ചെയ്യാൻവിളിച്ചാൽനിങ്ങൾപ്രതികരിക്കില്ലെ )
ഇക്കാര്യങ്ങളിൽ സ്റ്റെഫി പ്രതികരിച്ചപ്പോൾ
“#സ്റ്റെഫിജനിക്കുമ്പോൾഞാൻസിനിമയിൽവന്നആളാണ് “എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത് .ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് #ശരിആണോ ?
സിനിമയിൽ സ്ത്രീകൾക്ക് നേരെ #വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ WCC യിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവർത്തകയോട് പെരുമാറുന്നത്.
സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് #എന്ത്നടപടി ആണ് വനിത സംഘടന എടുത്തത് ?
ഇനിയെങ്കിലും ആ സംവിധായികക്ക് #എതിരെനടപടി എടുക്കാൻ WCC എന്ന സംഘടന #തയാറാകുമോ ?
പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ നിന്ന് മാറ്റി നിർത്തിയിട്ട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ #ധിക്കാരത്തെയും #അഹങ്കാരത്തെയാണ് കാണുവാൻ സാധിക്കുന്നത് .
സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവിൽ
#കേരളസ്റ്റേറ്റ്അവാർഡ് വാങ്ങിയ വ്യക്തി ആണ് .
2015 ല്‍ സിനിമാജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതിൽ #ഫെഫ്കയൂണിയന് അഭിമാനികാം .
Post Your Comments