CinemaMollywoodBollywoodNewsIndiaHollywoodEntertainmentKollywoodMovie Gossips

വിജയ് സേതുപതിയുടെ ‘തുഗ്ലക് ദര്‍ബാര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വമ്പൻ പ്രതീക്ഷകളോടെ ആരാധകർ

രാഷ്ട്രീയക്കാരനായാണ് സേതുപതി ചിത്രത്തില്‍ വേഷമിടുന്നത്.

ആരാധകര്‍ ആവശത്തോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ ‘തുഗ്ലക് ദര്‍ബാര്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. സേതുപതിയുടെ മറ്റൊരു മാസ് വേഷമാകും ചിത്രത്തിലെതെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. ഫസ്റ്റ്‌ലുക്ക് ഇങ്ങനെയാണെങ്കില്‍ ചിത്രം ഏതു ലെവലാകും എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അഭിപ്രായം.

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ഒരുക്കുന്നത്. രാഷ്ട്രീയക്കാരനായാണ് സേതുപതി ചിത്രത്തില്‍ വേഷമിടുന്നത്. അതിഥി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും മലയാളി താരം മഞ്ജിമ മോഹനും പ്രധാന കഥാപാത്രങ്ങളായെത്തും.ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ക്യാമറയും കൈകാര്യം ചെയ്യും. ചിത്രം അടുത്ത വര്‍ഷം ആദ്യമാണ് റിലീസ് ചെയ്യുക. അതേസമയം, വിജയ് സേതുപതി-വിജയ് ചിത്രം ‘മാസ്റ്റര്‍’ കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ മാറ്റി വയ്ക്കുകയായിരുന്നു. വില്ലന്‍ വേഷത്തിലാണ് സേതുപതി മാസ്റ്ററിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button