വയനാട് : കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിന്റെ നഗ്നതാ പ്രദര്‍ശനം. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് അശ്ലീല ചുവയോടെ നഴ്സിംഗ് അസിസ്റ്റന്റ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് ടിടി ഓസേപ്പിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു.
ഇയാള്‍ക്കെതിരെ മുന്‍പും സമാനരീതിയിലുളള പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനായിരുന്ന ഇയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ ജൂനിയര്‍ നഴ്സ് സൂപ്രണ്ടിന് പരാതി നല്‍കുകയും തുടര്‍ന്ന് പരാതി പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments