ന്യൂഡല്‍ഹി: ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയായ ഇന്ത്യന്‍ ഗ്ലോബല്‍ വീക്ക് 2020 ല്‍ നാളെ പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോക ജനതയെ അഭിസംബോധന ചെയ്യുക. ഇന്ത്യന്‍ ഗ്ലോബല്‍ വീക്ക് 2020 നാളെ മുതലാണ് ആരംഭിക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം, നിര്‍മ്മാണ മേഖലയിലെ സാദ്ധ്യതകള്‍ എന്നിവയാകും പ്രധാന ശ്രദ്ധാ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, കേന്ദ്ര റെയില്‍വേ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര വ്യാമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി തുടങ്ങിയവരും പരിപാടിയില്‍ സംസാരിക്കും.
ഭൂരാഷ്ട്ര തന്ത്രം, ബിസിനസ്സ്, പുതിയ സാങ്കേതിക വിദ്യകള്‍, ബാങ്കിംഗ്, ഫിനാന്‍സ്, പ്രതിരോധം, സുരക്ഷാ, സംസ്‌കാരം എന്നിവയാണ് പരിപാടിയിലെ പ്രധാന വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. 75 സെഷനുകളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ക്കായി പ്രത്യേക സെഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുകെ, അമേരിക്ക, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ , ജപ്പാന്‍ എന്നീ രാജ്യങ്ങളും നാളെ മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
Post Your Comments