COVID 19KeralaNews

പലത്തായി പീഡനക്കേസ് : പദ്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

കൊച്ചി • പലത്തായി പോക്സോ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായത്. ഇയാള്‍ നല്‍കിയ ജാമ്യഹരജി തലശ്ശേരി ജില്ല സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കേസില്‍ പെൺകുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തിരുന്നു. മാതാവിന് നോട്ടീസയക്കാനും കോടതി നിർദേശം നല്‍കി. കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി.

പ്രതി പത്മരാജന്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

shortlink

Post Your Comments


Back to top button