ന്യൂഡല്‍ഹി: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാഡിംഗ് കമ്മിറ്റി മാറ്റിവച്ചു. ഇതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും അദ്ദേഹത്തിന്റെ എതിരാളി പുഷ്പ കമല്‍ ദഹലുവും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വീണ്ടും തുടരുമെന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹ ചെയര്‍മാന്‍മാരായ പി എം ഒലിയും പ്രചന്ദയും നടത്തിയ ചർച്ചയിലാണ് സ്റ്റാഡിംഗ് കമ്മിറ്റിയുമായി മുന്നോട്ട് പോകാമെന്ന് തീരുമാനമായത്. കമ്മിറ്റിയില്‍ 30 ഓളം പേര്‍ ഒലിക്കെതിരാണ്.
എന്‍സിപിയിലെ നേതാക്കള്‍ തന്നെ ശര്‍മ്മ ഒലിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കെ പി ശര്‍മ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടന്നാല്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് ഇടത്പക്ഷ പാര്‍ട്ടിയായി വിഭജിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ചെെന ഈ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കും. ചെെനീസ് അംബാസിഡര്‍ എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
Post Your Comments