KeralaLatest NewsNews

ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന സംഭവം ഗുണ്ടാ നേതാവ് പിടിയില്‍

കോട്ടയം: ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന സംഭവം ഗുണ്ടാ നേതാവ് പിടിയില്‍. മുണ്ടക്കയത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ ജയന്‍ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി.

Read Also : റെക്കോര്‍ഡ്‌ കോവിഡ് കേസുകള്‍ : സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗബാധ രൂക്ഷം

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശിനെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍ നിന്നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മുണ്ടക്കയം പൈങ്ങണയില്‍ ആക്രി കട നടത്തി വരികയായിരുന്നു. ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button