Latest NewsKeralaCinemaNewsEntertainment

കുഞ്ചാക്കോ ബോബന്‍റെ മുഖത്തടിച്ച മഞ്ജു വാര്യര്‍! ക്ഷമ പറഞ്ഞപ്പോള്‍ വീണ്ടും അടിക്കേണ്ടി വന്നു!

മനസ്സുകൊണ്ട് താനൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചന്‍.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. സിനിമയിലെത്തി വര്‍ഷങ്ങളേറെയായെങ്കിലും ഇതാദ്യമായാണ് താരം സഹോദരനായ മധു വാര്യറിനൊപ്പം പ്രവര്‍ത്തിക്കുന്നത്. അഭിനേതാവായി മുന്നേറുമ്പോഴും ചേട്ടന് സംവിധാനത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായുള്ള തിരിച്ചുവരവിലായിരുന്നു താരത്തിന് കുഞ്ചാക്കോ ബോബനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്.

അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ അരങ്ങേറിയത്. ഉദയ കുടുംബത്തിലെ ഇളംതലമുറയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. ഇന്നും ഈ റെക്കോര്‍ഡ് താരത്തിന് സ്വന്തമാണ്. പൊതുവെ ചോക്ലേറ്റ് ഹീറോയായാണ് വിശേഷിപ്പിക്കാറുള്ളതെങ്കിലും അത് ബ്രേക്ക് ചെയ്ത് മുന്നേറുകയാണ് താരം. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു.കുഞ്ചാക്കോ ബോബനോട് വേട്ട സിനിമയുടെ ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ച് ചോദിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ജെബി ജംഗക്ഷനിലേക്ക് എത്തിയപ്പോഴായിരുന്നു രസകരമായ അനുഭവത്തെക്കുറിച്ച് ഇരുവരും പറഞ്ഞത്.

രണ്ടാം വരവിലാണ് ചാക്കോച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. മനസ്സുകൊണ്ട് താനൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചന്‍. ഹൗ ഓള്‍ഡ് ആര്‍യൂവില്‍ നായകനായി അഭിനയിക്കാന്‍ സമ്മതിച്ച ആ മനസ്സിന് നന്ദി പറയുന്നുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു താരമെത്തിയത്.

നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിഞ്ഞിട്ടും ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. സിനിമയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല. നല്ല സിനിമകളുടെ ഭാഗാമാവാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. രാജേഷ് ഈ സിനിമ എനിക്കേറെയിഷ്ടമായി. ചെറിയ കഥാപാത്രമാണെങ്കിലും അഭിനയിച്ചേനെയെന്നായിരുന്നു താരം പറഞ്ഞത്.

ഇങ്ങനെ ആത്മാര്‍ത്ഥമായിട്ട് പ്രാര്‍ത്ഥനയും സ്‌നേഹവും എന്ന് പറഞ്ഞയാളാണ് നാല് തവണ കരണം നോക്കി പുകച്ചത്. ചിരിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ ആ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രത്തിലെ ഒരു സ്വീക്വന്‍സിനിടയില്‍ മെല്‍വിന്‍ ഫിലിപ്പ് എന്തോ കമന്റ് പറഞ്ഞു. ചൊറിയുന്ന ഡയലോഗായിരുന്നു. അത് കേട്ട് വന്നിട്ട് പുള്ളിക്കാരി കരണത്ത് അടിക്കുന്ന സീനായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ആക്ഷനായിരുന്നു.

രാജേഷല്ലേ ചിത്രത്തിന്റെ സംവിധായകന്‍ ശരിക്കും കൊടുത്തോളാനായിരുന്നു പറഞ്ഞത്. എനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. കുഴപ്പമില്ല, ചെയ്‌തോളൂയെന്ന് പറഞ്ഞിരുന്നു. അങ്ങനെ പുള്ളിക്കാരി അറിഞ്ഞ് ചെയ്യുകയായിരുന്നു. ശരിക്കും മൂന്നാല് അടി കിട്ടി. മൂന്നാല് ടേക്ക് എടുക്കേണ്ടി വന്നിരുന്നു. പുള്ളിക്കാരി ടപ്പ് എന്ന് പറഞ്ഞ് അടിക്കും. അപ്പോള്‍ത്തന്നെ സോറിയും പറയും. അപ്പോള്‍ കട്ടിംഗ് പോയിന്റുണ്ടായിരുന്നില്ല. മഞ്ജൂ എന്താണ് കാണിക്കുന്നതെന്നായിരുന്നു ആ സമയത്ത് രാജേഷ് ചോദിക്കാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button