COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെങ്കിലും ഗുരുവായൂരില്‍ വിവാഹങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം

 

തൃശ്ശൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെങ്കിലും ഗുരുവായൂരില്‍ വിവാഹങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം . നാളെ മുതല്‍ വിവാഹബുക്കിംഗ് ആരംഭിയ്ക്കും . വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ വിവാഹം നടത്താം.

Read Also : ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഒഴിവാക്കി

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് മേഖലകളായി പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച ക്ഷേത്രത്തിലെ വിവാഹങ്ങള്‍ പുനരാരംഭിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാകും വിവാഹങ്ങള്‍. നാളെ മുതല്‍ ഓണ്‍ലൈനായും ക്ഷേത്രം കൗണ്ടറിലൂടെയും വിവാഹം മുന്‍കൂറായി ബുക്ക് ചെയ്യാം.

വെള്ളിയാഴ്ച മുതല്‍ വിവാഹങ്ങള്‍ നടത്താം. ഒരു വിവാഹപാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോ-വീഡിയോഗ്രാഫര്‍മാരും അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി 40 വിവാഹങ്ങള്‍ മാത്രം നടത്താനാണ് അനുമതി.

കൊറോണ വ്യാപനം സംബന്ധിച്ച് ക്ഷേത്ര ജീവനക്കാരടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ക്ഷേത്രദര്‍ശനവും വിവാഹവും നിര്‍ത്തിവയ്ക്കാന്‍ ദേവസ്വം നിര്‍ബന്ധിതരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button