KeralaCinemaMollywoodNewsBollywoodEntertainmentHollywood

വിവാഹിതനായ ഒരു വ്യക്തിയുമായി ഞാൻ പ്രണയത്തിലായിരുന്നു: അയാൾ തന്നെ എല്ലാ രീതിയിലും ഉപയോഗിച്ച് ഒഴിവാക്കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെർമിയ

വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതിൽ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയിൽ എത്തിച്ചതെന്ന് താരം

അന്നയും റസൂലിലേയും അന്നയായെത്തി മലയാളികളുടെ മനം കവർന്ന ആൻഡ്രിയ ജെർമിയ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ്. തമിഴിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലും ചിത്രങ്ങൾ ചെയ്തിരുന്നു. നായികയായും സഹനടിയായും വില്ലത്തിയായും ഒകെ ആൻഡ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആൻഡ്രിയ ജെറാമിയ ഇപ്പോൾ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതിൽ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയിൽ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാൻ ആയുർവേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആൻഡ്രിയ പറഞ്ഞു.

റച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന ആൻഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയിൽ ആൻഡ്രിയ സംസാരിച്ചത്.

വിവാഹിതനായ ഒരു വ്യക്തിയുമായി ഞാൻ പ്രണയത്തിലായിരുന്ന. അയാൾ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതിൽ നിന്നും രക്ഷപ്പെടാൻ ആയുർവേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ഫഹദ് പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുക്കങ്ങളിലാണ് ആൻഡ്രിയയിപ്പോൾ

2005ൽ പിന്നണി ഗായികയായി സിനിമയിൽ എത്തിയ ആൾ ആണ് അഡ്രിയ ജെറാമിയ, ഗൗതം മേനോൻ സംവിധാനം ചെയിത വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ കൂടിയായിരുന്നു ഗാന ലോകത്തേക്ക് അരങ്ങേറുന്നത്. തുടർന്ന് അഭിനയ രംഗത്തേക്ക് മാറിയ ആൻഡ്രിയ, മലയാളത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടി.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ആൻഡ്രിയ സിനിമയിൽ നിന്നും വിട്ടുനിൽക്കുക ആയിരുന്നു, വിഷാദ രോഗത്തിന് അടിമയായ ആൻഡ്രിയ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ബാംഗൂരിൽ നടന്ന ഒരു പടിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് നടിയുടെ വെളിപ്പെടുത്തൽ.

താൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു എന്നും അയാൾ തന്നെ എല്ലാ രീതിയിലും ഉപയോഗിച്ച ഒഴിവാക്കി എന്നാണ് നടി പറഞ്ഞത്, അയാൾ തന്നെ വെറും പാവയെ പോലെ ആണ് കണ്ടത്, അയാൾ തനിക്ക് തന്ന വേദനക്ക് കണക്കുകൾ ഇല്ല എന്നും തുടർന്ന് ആ ബന്ധം തകർന്നപ്പോൾ മാനസികമായി താഴെ വീഴുതുക ആയിരുന്നു, തുടർന്ന് താൻ വിഷാദ രോഗത്തിന് അടിമ ആകുകയും തുടർന്ന് ആയുർവേദ ചികിത്സയിൽ കൂടിയാണ് ജീവിതം തിരിച്ചു ലഭിച്ചത് എന്നും നടി പറഞ്ഞു.

shortlink

Post Your Comments


Back to top button