COVID 19Latest NewsNews

തിങ്കളാഴ്ച 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 26 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 25 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 15 പേർക്ക് വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 11 പേർക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ള 8 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ.- 38, സൗദി അറേബ്യ- 20, കുവൈറ്റ്- 11, ഖത്തർ- 9, ഒമാൻ- 8, യെമൻ- 2, മലേഷ്യ- 1, യു.എസ്.എ.- 1, മൾഡോവ- 1, ഉക്രയിൻ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 28, ഡൽഹി- 9, തമിഴ്നാട്-7, തെലുങ്കാന- 6, മഹാരാഷ്ട്ര- 6, പഞ്ചാബ്- 1, ആന്ധ്രാപ്രദേശ്- 1, ബീഹാർ- 1, ഛത്തീസ്ഗഡ്- 1, പശ്ചിമ ബംഗാൾ- 1, ഒഡീഷ- 1, രാജസ്ഥാൻ- 1, അരുണാചൽ പ്രദേശ്- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 35 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 17 പേർക്കും, കോഴിക്കോട് ജില്ലയിലെ 6 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേർക്കും, മലപ്പുറം ജില്ലയിലെ 3 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഓരോരുത്തർക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയിൽ നാലാംതീയതി മരണമടഞ്ഞ മുഹമ്മദ് (82) വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.

എറണാകുളം ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന യൂസഫ് സൈഫുദ്ദീൻ (66) ഞായറാഴ്ച മരണമടഞ്ഞു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 167 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 33 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 27 പേരുടെയും, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 16 പേരുടെ വീതവും, മലപ്പുറം ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 11 പേരുടെയും, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, പരിശോധനാഫലം ആണ് തിങ്കളാഴ്ച നെഗറ്റീവ് ആയത്. ഇതോടെ 2252 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3341 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,316 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2975 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 9927 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,75,823 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4179 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 60,006 സാമ്പിളുകൾ ശേഖരിച്ചതിൽ 57,804 സാമ്പിളുകൾ നെഗറ്റീവ് ആയി.

തിങ്കളാഴ്ച 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടൈൻമെന്റ് സോൺ വാർഡ് 21, 22, മുനമ്പം ഫിഷിംഗ് ഹാർബർ), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസർഗോഡ് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെൺമണി (8), കരുവാറ്റ (4), തൃശൂർ ജില്ലയിലെ കുന്നംകുളം മുൻസിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ,25, 26), കണ്ണൂർ ജില്ലയിലെ ആന്തൂർ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 1), ചെന്നിത്തല (14), പുന്നപ്ര സൗത്ത് (2), കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ (3, 9), തൃശൂർ ജില്ലയിലെ ചാലക്കുടി മുൻസിപ്പാലിറ്റി (16, 19, 21, 30, 31, 35, 36), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (27) എന്നിവയേയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 157 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button