തിരുവനന്തപുരം: ഡിപ്ലോമാറ്റിക് പാഴ്സല്‍ വഴി സ്വര്‍ണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും IT സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിക്കലാണ്.
അതേസമയം, സ്വർണക്കടത്ത് കേസിൽ സി പി എമ്മിൽ ഭിന്നത രൂക്ഷമാകുകയാണ്. സിപിഎം കേന്ദ്ര നേതൃത്വം വാർത്താ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്ന പരാമർശം ഒഴിവാക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാൽ അന്വേഷണം നടക്കണമെന്നും രാജ്യാന്തര ഏജൻസിയായ ഇന്റർപോൾ അന്വേഷിച്ചാലും എതിർക്കില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.
കേസിൽ കരുതലോടെ പ്രതികരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സിബിഐ അന്വേഷണം എതിർക്കേണ്ടെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ തന്നെ വാർത്തകുറിപ്പ് തയാറാക്കിയിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു. പിന്നീട് പിബി അംഗങ്ങൾ നടത്തിയ ചർച്ചയിൽ പ്രകാശ് കാരാട്ട് ആ നിലപാടിനെ എതിർത്തു. ഈ പരാമർശം പാർട്ടിക്കും മുഖ്യമന്ത്രിക്കും തിരിച്ചടികളുണ്ടാക്കുമെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. വാർത്താ കുറിപ്പ് പിൻവലിച്ച് മറ്റൊരു കുറിപ്പ് ഇറക്കിയേക്കും.
അതേസമയം എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. സർക്കാർ പുതിയ സെക്രട്ടറിയെ നിയമിച്ചു. എം മുഹമ്മദ് വൈ സഫറുള്ളയ്ക്കാണ് പുതിയ ചുമതല.
Post Your Comments