Latest NewsSaudi ArabiaNews

സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു

റിയാദ്: സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപ്പർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര വീട്ടിൽ ഉമർ ഫാറൂഖ് (33) ആണ് മരിച്ചത്. കൂടെ പരിക്കേറ്റ രണ്ട് ബംഗ്ലാദേശികൾ ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Read also: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ

നാലുദിവസം മുമ്പാണ് സംഭവം അറിഞ്ഞത്. സംഭവ ദിവസം രാവിലെ ഏഴിന് ഓഫീസിലേക്ക് പോയ ഉമർ ഫാറൂഖ് എട്ടുമണിക്ക് താമസ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ അടുക്കളയിൽ വെച്ച് പരിക്കേൽക്കുകയായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം പൊള്ളലേറ്റ ഉമർ ഫാറൂഖ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button